ലഹരിവിരുദ്ധ സന്ദേശവുമായി ബിയോണ്ട് ദ മാപ്പ് യാത്ര ആരംഭിച്ചു
1538541
Tuesday, April 1, 2025 5:22 AM IST
തിരുവല്ല : ലഹരിവിരുദ്ധ സന്ദേശവുമായി എടി റോവേഴ്സ് നടത്തുന്ന ബിയോണ്ട് ദ മാപ്പ് സ്പിറ്റി എഡിഷൻ എന്ന പതിനായിരം കിലോമീറ്റർ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എടി റോവേഴ്സ് ഡ്രൈവിംഗ് ക്ലബ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന യാത്രയുടെ ഫ്ലാഗ് ഓഫ് മാത്യു ടി. തോമസ് എംഎൽഎ നിർവഹിച്ചു. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജരുമായ ഫാ. സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
ഡിവൈഎസ്പി എസ്. അഷാദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിലീവേഴ്സ് ആശുപത്രി സിഇഒ ഡോ. ജോർജ് ചാണ്ടി മറ്റീത്ര ലഹരിവിരുദ്ധ ബോധവത്കരണം നടത്തി.
എടി റോവേഴ്സ് ക്ലബ് പ്രസിഡന്റ് ഏബ്രഹാം ജോർജ് തരകൻ യാത്രയുടെ വിശദീകരണം നൽകി. ആശുപത്രി അസോ. ഡയറക്ടർ ഡോ. ജോൺ വല്യത്ത്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാർസൽ തുടങ്ങിയവർ പ്രസംഗിച്ചു.