മോഹന്‍ലാലിനൊപ്പം ശബരിമല കയറ്റം: എസ്എച്ച്ഒയ്ക്കു കാരണം കാണിക്കല്‍ നോട്ടീസ്
1537792
Sunday, March 30, 2025 3:49 AM IST
തിരുവല്ല : ശബരിമല ദര്‍ശനം ജീവിതസൗഭാഗ്യമാണെന്നും അനുവദിക്കണമെന്നും പറഞ്ഞ് മേലുദ്യോഗസ്ഥനെ കബളിപ്പിച്ച് സിനിമാ നടന് മോഹന്‍ലാലിന് സുരക്ഷ പോയ മുന്‍ തിരുവല്ല എസ്എച്ച്ഒ ബി.കെ. സുനില്കൃഷ്ണനു കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
കഴിഞ്ഞ 18നാണ് മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിന് എത്തിയത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള ക്രമീകരണമാണെന്ന രീതിയില്‍ മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചാണ് പോലീസ് ഇന്‍സ്പെക്ടര്‍ പമ്പയില്‍നിന്ന് ഒപ്പം കൂടിയത്.