ലഹരിക്കെതിരേ ജാഗ്രതാ സദസ്
1537798
Sunday, March 30, 2025 3:55 AM IST
തിരുവല്ല: മാക്ഫാസ്റ്റ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജോയ് ആലുക്കാസ് ജംഗ്ഷനിൽ ലഹരിക്കെതിരേ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. എംജി സർവകലാശാല സിൻഡിക്കറ്റംഗം അമൽ ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
കോളജ് മാനേജർ ഫാ. ഈപ്പൻ പുത്തൻപറന്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല സിഐ എസ്. സന്തോഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.