മിനി ലോറി റോഡരികിൽ മറിഞ്ഞു
1538538
Tuesday, April 1, 2025 5:22 AM IST
റാന്നി:പത്തനംതിട്ടയിൽനിന്നു വീട് നിർമാണ സാമഗ്രികളുമായി വന്ന മിനി ലോറി വൈദ്യുതിപോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉതിമൂട് ഡിപ്പോപ്പടിക്ക് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം.
ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയുന്നു. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡിന് സമീപത്തെ വൈദ്യുതിത്തൂണും ഇടിച്ചാണ് വാഹനം മറിഞ്ഞത്. വൈദ്യുതിത്തൂൺ തകർന്ന് ലൈൻ റോഡിലേക്ക് വീണതുമൂലം റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. വിവരമറിഞ്ഞ് വൈദ്യുതിവകുപ്പ് ജീവനക്കാരും പിന്നാലെ റാന്നിയിൽനിന്ന് അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. അടൂരിലെ ടൈൽ മൊത്ത വ്യാപാര സ്ഥാപനത്തിലെ വാഹനമാണ് അപകടമുണ്ടാക്കിയത്.