രൂപത യുവജന നേതൃസംഗമം - കൊയ്നോനിയ
1537793
Sunday, March 30, 2025 3:49 AM IST
കാഞ്ഞിരപ്പള്ളി: രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ യുവജന നേതൃസംഗമം -കൊയ്നോനിയ 2025 ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ രാത്രി എട്ടുവരെ കുട്ടിക്കാനം മരിയൻ കോളജിൽ നടക്കും. മരിയൻ കോളജ് മാനേജർ ഫാ. തോമസ് ഞള്ളിയിൽ ഉദ്ഘാടനം നിർവഹിക്കും.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. രൂപത എസ്എംവൈഎം പ്രസിഡന്റ് അലൻ തോമസ് കല്ലൂരാത്ത് അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് അസിസ്റ്റന്റ് പ്രഫ. ഹാരിസ് സി. ജോസഫ് ക്ലാസ് നയിക്കും.
രൂപത ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ, ആനിമേറ്റർ സിസ്റ്റർ മേബിൾ എസ്എബിഎസ്, രൂപത ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
വിവിധ ഇടവകകളിൽനിന്നായി നൂറ് യുവജനങ്ങൾ നേതൃസംഗമത്തിൽ പങ്കെടുക്കും. സംഗമത്തിൽ രൂപത എസ്എംവൈഎമ്മിന്റെ 2025 പ്രവർത്തന വർഷ ഉദ്ഘാടനവും നടക്കും.