ഏനാത്ത് കാർ അപകടത്തിൽപ്പെട്ടു
1538536
Tuesday, April 1, 2025 5:22 AM IST
അടൂർ: ഏനാത്ത് എംസി റോഡിൽ പെട്രോൾപമ്പിനു സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലും നിർത്തിയിട്ടിരുന്ന ലോറിയിലും സ്കൂട്ടറിലും ഇടിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. കൊല്ലം പാരിപ്പള്ളിയിൽനിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്നു കാർ. വൈദ്യുതിത്തൂൺ ഒടിഞ്ഞ് കാറിനു മേൽ പതിച്ചു.