ലഹരിവിരുദ്ധ തെരുവുനാടകവുമായി എംസിവൈഎം
1538219
Monday, March 31, 2025 3:47 AM IST
പത്തനംതിട്ട: എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളില്‍ ലഹരിവിരുദ്ധ തെരുവ് നാടകം നടത്തി. വടശേരിക്കരയില്നിന്നാരംഭിച്ച തെരുവുനാടകം എംസിവൈഎം പത്തനംതിട്ട ഭദ്രാസന ഡയറക്ടര്‍ ഫാ. ജോബ് പതാലില്‍ ഉദ്ഘാടനം ചെയ്തു.
മൈലപ്ര ടൗണ്‍, പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പത്തനംതിട്ട ടൗണ്‍ സ്ക്വയര്‍ എന്നിവിടങ്ങളില്‍ നാടകം അവതരിപ്പിച്ചു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിക്കെതിരേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരുവുനാടകം സംഘടിപ്പിക്കപ്പെട്ടത്.
നാടകത്തിന് വയ്യാറ്റുപുഴ യൂണിറ്റിലെ യുവജനങ്ങള്‍ നേതൃത്വം നല്കി. ലഹരി വിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളാണ് ഭദ്രാസന സമിതി ആവിഷ്കരിച്ചിരിക്കുന്നത്. ക്രമീകരണങ്ങള്‍ക്ക് എംസിവൈഎം പത്തനംതിട്ട ഭദ്രാസനം നേതൃത്വം നല്കി.