വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
1538212
Monday, March 31, 2025 3:41 AM IST
പുല്ലാട്: പൂവത്തൂര്‍ സര്‍വോദയ യുപി സ്കൂളിന്റെ 72-ാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും കോയിപ്രം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര് കെ.എ വിജയകുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മര്‍ത്തോമ്മ സഭ നിരണം - മാരാമണ്‍ ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യൂ മുഖ്യപ്രഭാഷണം നടത്തി.
സര്‍വീസില്‍ നിന്നും വിരമിച്ച സംസ്കൃതാധ്യാപിക എസ്. സുജാതയെ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. വള്ളത്തോള്‍ സ്മാരക കാവ്യമഞ്ജരി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരത്തിനുടമയും ഏഷ്യാ ബുക്ക് ഓഫ് റെക്കാഡ്സ് ജേതാവ് വിനീത സന്തോഷിനെയും ആദരിച്ചു.
രണ്ടായിരത്തി പതിനെട്ടിലെ മഹാ പ്രളയത്തിന്റെ അതിജീവനത്തിന്റെ ഓര്‍മകളെ സാക്ഷിനിര്‍ത്തി രചിച്ച കവിതാസമാഹാരത്തിനാണ് വള്ളത്തോള്‍ സ്മാരക കാവ്യമഞ്ജരി പുരസ്കാരം ലഭിച്ചത്. കലാമത്സരങ്ങളിലും മറ്റുസ്കോളര്ഷിപ്പുകളിലും വിജയം കൈവരിച്ച വിദ്യാര്‍ഥിള്‍ക്ക് സ്കൂള്‍ മാനേജര്‍ ഡി. രാജഗോപാല്‍ പനങ്ങാട്ട് സമ്മാനദാനം നടത്തി.
കോയിപ്രം ഗ്രാമപഞ്ചായത്ത് മെംബര്‍ എന്‍.സി. രാജേന്ദ്രന് നായര്‍, മുന്‍ മെംബര്‍ ഷിബു കുന്നപ്പുഴ, പൂവത്തൂര്‍ ഗവ. എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് സി.കെ. ചന്ദ്രന്, പൂവത്തൂര്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ കെ.ആര്. പ്രകാശ്, വൈഎംഎ വായനശാലാ സെക്രട്ടറി റോയ് കെ. അലക്സാണ്ടര്‍, പിടിഎ.പ്രസിഡന്റ് ജയന്തി മജീഷ് അധ്യാപികമാരായ വി. സ്മിത, നീതു വിജയന് എന്നിവര്‍ പ്രസംഗിച്ചു.