മന്ത്രിസഭാ വാര്‍ഷികം; മുഖ്യമന്ത്രി 24ന് ജില്ലയില്‍
1538211
Monday, March 31, 2025 3:41 AM IST
പത്തനംതിട്ട: സംസ്ഥാനസര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ജില്ലാതല യോഗം ഏപ്രില്‍ 24ന് ഇലന്തൂര്‍ പെട്രാസ് കണ്വന്ഷന് സെന്ററില്‍ നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കുന്ന യോഗത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, സാംസ്കാരിക, കായിക രംഗത്തെ പ്രതിഭകള്‍, സാമുദായിക നേതാക്കള്‍, പ്രവാസികള്‍, തൊഴിലാളി പ്രതിനിധികള്‍, പ്രഫഷണലുകള്‍, അധ്യാപകര്‍, വ്യവസായികള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ മേയില്‍ നടക്കും. മേള നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല ആലോചനായോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ. യു. ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്,
ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാര്‍, സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് മേഖല ഡപ്യൂട്ടി ഡയറക്ടര്‍ കെ. ആര്. പ്രമോദ് കുമാര്‍, എഡിഎം ബി. ജ്യോതി, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.