കടമ്മനിട്ട രാമകൃഷ്ണന് അനുസ്മരണം ഇന്ന്
1538203
Monday, March 31, 2025 3:30 AM IST
പത്തനംതിട്ട: കവി കടമ്മനിട്ട രാമകൃഷ്ണന്റെ പതിനേഴാമത് ചരമവാര്‍ഷിക ദിനാചരണവും പുരസ്കാര സമര്‍പ്പണവും ഇന്നു നടക്കും. രാവിലെ കടമ്മനിട്ടയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും ഉണ്ടാകും.
രാവിലെ 11.30ന് എറണാകുളത്ത് പ്രഫഫ. എം. ലീലാവതിയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന് പുരസ്കാരം ഫൗണ്ടേഷന് അധ്യക്ഷന്‍ എം.എ. ബേബി, ലീലാവതിക്കു സമ്മാനിക്കും.
മന്ത്രി പി . രാജീവ് പങ്കെടുക്കും. 55,555 രൂപയും പ്രശസ്തിപത്രവും ശ്രീ ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഫൗണ്ടേഷന് അംഗങ്ങളായ എം. ആര്. ഗീതാകൃഷ്ണന്‍, ബാബു ജോണ്‍, കലാധരന്‍ എന്നിവര്‍ പങ്കെടുക്കും.