ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം: യുഡിഎഫ് രാപകല്‍ സമരം നാലിന്
1538214
Monday, March 31, 2025 3:41 AM IST
പത്തനംതിട്ട: സെക്രട്ടേറിയറ്റിനു മുന്നില്‍ അന്‍പതു ദിവസത്തിലധികമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പന്തുണ പ്രഖ്യാപിച്ച് യുഡിഫ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ നാലിന് രാപകല്‍ സമരം നടത്തും.
നാലിന് വൈകുന്നേരം നാലിന് തുടങ്ങുന്ന സമരം അഞ്ചിന് രാവിലെ എട്ടിനു സമാപിക്കും. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകള്‍ക്കു മുന്നിലും രാപകല്‍ സമരം സംഘടിപ്പിക്കാനും യുഡിഎഫ് നിയോജക മണ്ഡലം യോഗം തീരുമാനിച്ചു.
ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്മാന് ടി. എം. ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, നിയോജക മണ്ഡലം ചെയര്മാന് ജോണ്സണ് വിളവിനാല്‍,
ജോണ്‍ കെ മാത്യൂസ്, ദീപു ഉമ്മന്‍, ജോണ്‍സ് യോഹന്നാന്, ജോര്‍ജ് കുന്നപ്പുഴ, ശ്യാം കുരുവിള, ബാബു വര്‍ഗീസ്, സാജന് കുഴുവേലി, പി.ആര്. മോഹനന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.