അറസ്റ്റ് ചെയ്തു
1538218
Monday, March 31, 2025 3:47 AM IST
മല്ലപ്പള്ളി: 18 വയസുള്ള ബിരുദവിദ്യാര്ഥിനിക്കുനേരേ അശ്ലീല സംഭാഷണം നടത്തുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത രണ്ടു പേര് അറസ്റ്റില്‍. കോട്ടാങ്ങല്‍ ഭഗവതി കുന്നേല്‍വീട്ടില്‍ ബി. ആര്. ദിനേശ് (35), എള്ളിട്ട മുറിയില്‍ വീട്ടില്‍ മാഹീന് (30) എന്നിവരെയാണ് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ നേരത്തേയും ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ഇവര്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറിയത്.
സംഭവം കണ്ട് നാട്ടുകാര്‍ ദിനേശിനെ പിടികൂടി തടഞ്ഞുവച്ച് പോലീസില്‍ ഏല്പിക്കുകയായിരുന്നു. എന്നാല്‍, മാഹീന് സ്ഥലത്തുനിന്ന് ഓടിപ്പോയി. തുടര്‍ന്ന് പോലീസ് തെരച്ചലിനൊടുവില്‍ വള്ളച്ചിറയില്നിന്നു കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ ബി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ എസ്ഐ ടി.പി. ശശികുമാറും ഉണ്ടായിരുന്നു.