പിഴ ഒടുക്കാന്‍ പോലീസ് സബ് ഡിവിഷന്‍തല അദാലത്ത്
1538204
Monday, March 31, 2025 3:30 AM IST
പത്തനംതിട്ട: കേരള പോലീസും മോട്ടോര്‍ വാഹന വകുപ്പും ഇ ചെല്ലാന്‍ മുഖേന നല്‍കിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒടുക്കുന്നതിന് പൊതുജനങ്ങള്‍ക്കു പോലീസ് സബ് ഡിവിഷന് തലത്തില്‍ അവസരം.
ഇരു വകുപ്പുകളും നല്‍കിയിട്ടുള്ള പിഴത്തുകകളില്‍ 2021 മുതല്‍ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയില്‍ ഉള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷന് നടപടികള്‍ക്കു ശിപാര്‍ശ ചെയ്തവ ഒഴികെയുള്ളവയില്‍ പിഴ ഒടുക്കി തുടര്‍നടപടികളില്‍നിന്ന് ഒഴിവാകാം.
നേരത്തേ ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും എന്‍ഫോഴ്സ്മെന്റ് വിഭാഗവും ചേര്‍ന്ന് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നത്. ജില്ലയിലെ പോലീസ് സബ് ഡിവിഷനുകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് അദാലത്ത്.
കോന്നി പോലീസ് സ്റ്റേഷനില്‍ ഏപ്രില്‍ നാലിന് കോന്നി സബ് ഡിവിഷന്‍തല അദാലത്ത് നടക്കും. അടൂര്‍ സബ് ഡിവിഷന്റേത് അഞ്ചിന് അടൂര്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ നടക്കും. തിരുവല്ലയിലേത് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ ഏഴിനും റാന്നി പോലീസ് സ്റ്റേഷന് ശിശു സൗഹൃദഇടത്തില്‍ പത്തിനും അദാലത്ത് സംഘടിപ്പിക്കും.
പത്തനംതിട്ട ഡിവൈഎസ്പി ഓഫീസില്‍, പത്തനംതിട്ട സബ് ഡിവിഷന് തലത്തിലുള്ള അദാലത്ത് ക്രമീകരിക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി യുപിഐ, കാര്‍ഡ് മുഖേന പിഴത്തുകകള്‍ ഒടുക്കാവുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ച