ശുചിത്വ കേരളം സന്ദേശവുമായി രാത്രിനടത്തം
1537787
Sunday, March 30, 2025 3:49 AM IST
പത്തനംതിട്ട: ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും പത്തനംതിട്ട ശുചിത്വ മിഷന്റെയും കുടുംബശ്രീ, ഹരിതകേരള മിഷനുകളുടെയും കെഎസ്ഡബ്ല്യുഎംപിയുടെയും ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിൽ മാലിന്യ മുക്തം നവകേരളം ജനകീയ കാന്പയിനിന്റെ പ്രചാരണാർഥം പത്തനംതിട്ട നഗരത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു.
മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്റെയും, വൃത്തി 2025- ദ ക്ലീന്‍ കേരള കോണ്‍ക്ലേവിന്റെയും മുന്നോടിയായാണ് നൈറ്റ് വാക്ക് നടത്തിയത്. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ നേതൃത്വം നൽകിയ രാത്രി നടത്തം കളക്ടറേറ്റ് കവാടത്തിൽനിന്ന് ആരംഭിച്ച് ഗാന്ധി പ്രതിമ ജംഗ്ഷനിൽ സമാപിച്ചു. സമാപന പരിപാടിയിൽ കളക്ടർ സന്ദേശം നൽകി.