ആദ്യ വിബിഎസിന്റെ ഓർമയിൽ മല്ലപ്പള്ളി
1537786
Sunday, March 30, 2025 3:49 AM IST
മല്ലപ്പള്ളി:1956 ലെ ആദ്യ വിബിഎസിന്റെ സ്മരണയിലാണ് ഇന്നും മല്ലപ്പള്ളി. മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിലാണ് കേരളത്തിൽ ആദ്യമായി വിബിഎസിനു തുടക്കമിട്ടത്.
600- ൽ പരം വിദ്യാർഥികൾക്കും അറുപതോളം അധ്യാപകർക്കും അന്ന് പ്രചോദനമായത് വിദേശ മിഷണറിമാരുടെ സാന്നിധ്യവും പ്രവർത്തനങ്ങളുമാണ്.
മല്ലപ്പളളിയിൽ ആദ്യം നടന്ന വിബിഎസിനു നേതൃത്വം നൽകിയത് മിഷനറിയായ എസേർ ഫോക്നർ ആണ്. ഇക്കൊല്ലത്തെ വിബിഎസ് നാളെ മുതൽ ഒന്പതു വരെ മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിൽ നടക്കും.
ഓതറ: ബാലഭവൻ സ്കൂളിൽ സംയുക്ത വിബിഎസ് നാളെ മുതൽ ഏപ്രിൽ അഞ്ചുവരെ നടക്കും. ബൈബിൾ പഠനങ്ങൾ, ഗാനപരിശീലനം, പപ്പറ്റ് ഷോ, മാജിക് ഷോ തുടങ്ങിയ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്.
കൊറ്റനാട്: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഒവിബിഎസ് ക്ലാസുകൾ ഇന്നു രാവിലെ പത്തിന് വികാരി ഫാ. സൈമൺ വർഗീസ് ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ഏപ്രിൽ ആറിനു നടക്കും.