ധനസഹായം നല്കി
1537782
Sunday, March 30, 2025 3:37 AM IST
പത്തനംതിട്ട: സാമൂഹികനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതി ധനസഹായ തുക വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ കളക്ടറേറ്റില്‍ നിര്‍വഹിച്ചു.
തീവ്ര ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ വ്യക്തികളെ സംരക്ഷിക്കുന്ന ബിപിഎല്‍ കുടുംബത്തില്‍പ്പെട്ട മാതാവിന്, രക്ഷകര്‍ത്താവിന് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്.
എട്ട് വനിതകള്‍ക്ക് പദ്ധതിയിലൂടെ ധനസഹായം അനുവദിച്ചു. വിജയാമൃതം പദ്ധതിയുടെ ഭാഗമായി ഡിഗ്രി കോഴ്സുകള്‍ക്ക് ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്കി.