മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
1536790
Thursday, March 27, 2025 3:46 AM IST
തിരുവല്ല: മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘം കേന്ദ്ര കമ്മിറ്റിയുടെ ലഹരി വിരുദ്ധ പ്രവർത്തനത്തിന് തുടക്കം എന്ന നിലയിൽ കൊമ്പാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു ഭദ്രാസന, സെന്റർ, ശാഖ തലങ്ങളിൽ ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റ് മാത്യൂസ് മാർ സെറാഫിം പറഞ്ഞു.
ജനറൽ സെക്രട്ടറി റവ. പി. സി. ജയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റവ ജോ മാത്യു, കുരുവിള മാത്യൂസ്, ഡോ. ഷിബു കെ. ഏബ്രഹാം, മാത്യു ടി. ഏബ്രഹാം, ജീന ചെറിയാൻ, വത്സ മാത്യു, തോമസ് ടി. ഐപ്പ്, മിനി ടി. അലക്സ്, മാത്യു ഫിലിപ്പ്, രാജൻ ജേക്കമ്പ് എന്നിവർ നേതൃത്വം നൽകി