ഒലിപ്പാറ പാറയ്ക്കടിവശം റോഡിനു നടപ്പാത
1516578
Saturday, February 22, 2025 3:27 AM IST
ഓമല്ലൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നടപ്പാത യാഥാര്‍ഥ്യമാകുന്ന സന്തോഷത്തിലാണ് ഓമല്ലൂര്‍ പഞ്ചായത്തിലെ 15 കുടുംബങ്ങൾ.
മുള്ളനിക്കാട് വാര്‍ഡിലെ ഒലിപ്പാറ പാറയ്ക്കടിവശം റോഡിലാണ് നടപ്പാതയൊരുക്കുന്നത്. സ്ഥലവാസികള്‍ സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്. 10 അടി വീതിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ വഴി വെട്ടിയത്.
നാല് വിദഗ്ധ തൊഴിലാളികളും 20 തൊഴിലുറപ്പ് അംഗങ്ങളും ചേര്‍ന്ന് 100 തൊഴില്‍ ദിനങ്ങള്‍ കൊണ്ട് റോഡിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കി. സെപ്റ്റംബറോടെ റോഡ് പൂര്‍ത്തിയാകും. 10 ലക്ഷം രൂപയുടേതാണ് പദ്ധതി.