തൃച്ചേന്ദമംഗലം ക്ഷേത്രത്തിൽ കൊടിയേറ്റ് 28ന്
1516223
Friday, February 21, 2025 3:47 AM IST
പെരിങ്ങനാട്: തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് 28ന് കൊടിയേറും. മാർച്ച് ഒൻപതിനാണ് ആറാട്ട്. എല്ലാ ദിവസവും രാവിലെ രാവിലെ 11.30 മുതൽ ഉത്സവബലി,12.30 മുതൽ ഉത്സവബലി ദർശനം.
മാർച്ച് മൂന്നു മുതൽ എല്ലാ ദിവസവും രാവിലെ 11ന് കളഭാഭിഷേകം, രാത്രി 8.30 മുതൽ പുഷ്പാഭിഷേകം. 28ന് 11.30 മുതൽ കൊടിയേറ്റ് സദ്യ, വൈകുന്നേരം അഞ്ചിന് പഞ്ചവാദ്യം, രാത്രി 7.15 നും എട്ടിനും മധ്യേ ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവര്, ക്ഷേത്രം മേൽശാന്തി പ്രതീഷ് ഭട്ടതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്, 8.30ന് നൃത്തനാടകം. മാർച്ച് ഒന്നിന് രാത്രി ഒന്പതുമുതൽ നാടൻ പാട്ട്.
രണ്ടിന് വൈകുന്നേരം 5.30 മുതൽ സോപാനസംഗീതം, 6.15 മുതൽ പഞ്ചാരിമേളം അരങ്ങേറ്റം, 7.30 മുതൽ നൃത്തസംഗീത മെഗാ റിയാലിറ്റി ഷോ. മൂന്നിന് വൈകുന്നേരം 5.30 മുതൽ സംഗീത കച്ചേരി, ഏഴുമുതൽ വിൽ കലാമേള, 8.30 മുതൽ നൃത്തനാടകം. നാലിന് വൈകുന്നേരം 5.15 മുതൽ കൈകൊട്ടിക്കളി, 6.45 മുതൽ നൃത്ത നൃത്യങ്ങൾ.
അഞ്ചിന് വൈകുന്നേരം 5.30 ന് കൈകൊട്ടിക്കളി, 6.45ന് സെമി ക്ലാസിക്കൽ നൃത്തം, ഏഴിന് നൃത്തസന്ധ്യ, എട്ടു മുതൽ നാടകം. ആറിന് 6.45 മുതൽ ഭജന, 8.30 മുതൽ നൃത്ത നിലാവ്. ഏഴിന് അഞ്ചു മുതൽ ഓട്ടൻതുള്ളൽ,6.45 മുതൽ സാക്സാഫോൺ കച്ചേരി, 8.30 മുതൽ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നയിക്കുന്ന മെഗാ സ്റ്റേജ് ഷോ.
എട്ടിന് വൈകുന്നേരം 5.30 മുതൽ സോപാനസംഗീതം, 6.45 മുതൽ കിണ്ണംകളി, തിരുവാതിര ഫ്യൂഷൻ, കോൽക്കളി, 8. 30 മുതൽ മ്യൂസിക് ബാൻഡ്. ഒൻപതിന് വൈകുന്നേരം നാലിന് കെട്ടുകാഴ്ച, ഏഴിന് നാദസ്വരക്കച്ചേരി, ഒന്പതിന് സംഗീത സദസ്, 10.30ന് നൃത്തനാടകം,പുലർച്ചെ മൂന്നിന് ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളിപ്പ്, 4.30 മുതൽ കൊടിയിറക്ക്, വലിയ കാണിക്ക.