ഏഴംകുളം പാലം കാല്‍നടയാത്രയ്ക്കായി തുറന്നു കൊടുക്കും: ഡെപ്യൂട്ടി സ്പീക്കർ
1516567
Saturday, February 22, 2025 3:22 AM IST
അടൂർ: ഏഴംകുളം - കൈപ്പട്ടൂര്‍ റോഡില്‍ കെഐപി കനാലിന് കുറുകെയുള്ള പാലം കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം കാല് നടയാത്രയ്ക്കായി തുറന്നുകൊടുക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡെപ്യൂട്ടി സ്പീക്കർ പരിശോധിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, അംഗങ്ങളായ ബാബു ജോൺ, രജിത ജയ്സണ്‍, കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവർ ഒപ്പമുണ്ടായിരുന്നു.