അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
1516575
Saturday, February 22, 2025 3:27 AM IST
കോന്നി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അങ്കണവാടി കുട്ടികളുടെ കലോത്സവം മയിൽപ്പീലി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കലാപരമായ കഴിവുകള്‍ കഴ്ചവയ്ക്കുന്നതിനായി 2024-25 ജനകീയ ആസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്.