മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയും
1516220
Friday, February 21, 2025 3:47 AM IST
തിരുവല്ല: തോമസ് മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ 82 -ാമത് ഓർമപ്പെരുന്നാൾ ഇന്നും നാളെയും തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ കൊണ്ടാടും.
ഇന്ന് ആറിനു സന്ധ്യാപ്രാർഥ, കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, എംസിഎ നേതൃത്വത്തിൽ ജാഗരണ പ്രാർഥന. ഫാ. രഞ്ജിത് ആലുങ്കൽ അനുസ്മരണ പ്രഭാഷണം നടത്തും.
നാളെ രാവിലെ 6.30ന് പ്രഭാത പ്രാർഥനയേ തുടർന്ന് തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളന്പ് എന്നിവ ഉണ്ടാകും.
ഇടവക വികാരി ഫാ. വർഗീസ് ചാമക്കാലയിൽ, ട്രസ്റ്റി ജോൺ മാമ്മൻ, സെക്രട്ടറി ഇ.ഒ. ഐപ്പ് എന്നിവർ നേതൃത്വം നൽകും.