പോഷ് നിയമ ബോധവത്കരണം നടത്തി
1516201
Friday, February 21, 2025 3:30 AM IST
പത്തനംതിട്ട: പോഷ് വാരാചരണത്തിന്റെ ഭാഗമായി ചുട്ടിപ്പാറ സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ സംഘടിപ്പിച്ച ബോധവത്കരണപരിപാടി ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ക്ക് അന്തസോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം പോഷ് ആക്ടിലൂടെ സാധ്യമായെന്ന് കളക്ടര്‍ പറഞ്ഞു. ഭാവിയില്‍ തൊഴിലിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ നിയമവ്യവസ്ഥയെ കുറിച്ച് കൂടുതല്‍ അറിയണമെന്നും ഓര്‍മിപ്പിച്ചു.
ജില്ലാ വനിതാ-ശിശുവികസന ഓഫീസ് പുറത്തിറക്കിയ ഡയറക്ടറി പ്രകാശനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ആന്‍ വി. ഈശോ അധ്യക്ഷത വഹിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നിത ദാസ് മുഖ്യപ്രഭാഷണം നടത്തി. പോഷ് ആക്ട്-2013, നിയമ ബോധവത്കരണ ക്ലാസ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്-റിസോഴ്സ് പേഴ്സണ്‍ മുഹമ്മദ് അന്‍സാരി നയിച്ചു.