സ്മാർട്ട് അങ്കണവാടി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
1516209
Friday, February 21, 2025 3:40 AM IST
പത്തനംതിട്ട : നഗരസഭയിലെ ആദ്യ സ്മാർട് അങ്കണവാടി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഒന്പതാം
വാർഡിലെ 96-ാം നമ്പർ അങ്കണവാടിയാണ് ആധുനിക സൗകര്യങ്ങളോടെ തയാറാകുന്നത്.
ടെലിവിഷൻ, എയർകണ്ടീഷണർ, കംപ്യൂട്ടർ , പ്രൊജക്ടർ എന്നിവയ്ക്കൊപ്പം നിരവധി കളിപ്പാട്ടങ്ങളും കുട്ടികൾക്കായി ഉണ്ടാകും. മാറുന്ന കാലത്തിനൊപ്പം പഠനാന്തരീക്ഷവും സൗകര്യങ്ങളും മെച്ചപ്പെടുത്തുകയാണ് സ്മാർട് അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ മേഖലകളിലേക്കെത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സ്മാർട് അങ്കണവാടിക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.