കാത്ത് സ്റ്റുഡന്റ്സ് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു
1516199
Friday, February 21, 2025 3:30 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജിൽ കാത് സ്റ്റുഡന്റ്സ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ഫാ. ബോബി ജോസ് കട്ടിക്കാട് നിർവഹിച്ചു.
വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ശാരീരികവും മാനസികവുമായ ക്ഷമതയും സ്വച്ഛതയും വർധിപ്പിക്കുന്നതിനുമായി ജീവനി പ്രോജക്ടിന്റെയും കലാലയത്തിലെ വിവിധ വിഭാഗങ്ങളിലെ അധ്യാപകരുടെ പങ്കാളിത്തത്തോടെയുമുള്ള കൗൺസിലിംഗ്, മെഡിറ്റേഷൻ, യോഗ, കരാട്ടെ എന്നീ സേവനങ്ങളാണ് സ്റ്റുഡൻസ് സർവീസ് സെൻറർ മുഖേന വിദ്യാർഥികൾക്കു ലഭ്യമാക്കുന്നത്.
കാത്ത് സെന്റർ ഫോർ ലൈഫ് സ്കിൽ ഡവലപ്മെന്റിന്റെ ഭാഗമായുള്ള കമ്പാഷൻ കോർണറിൽ കുട്ടികൾക്ക് അവരുടെ സമ്മർദ്ദങ്ങളും ആകുലതകളും തുറന്നു പറയുന്നതിനുള്ള പറയാനൊരിടം കൂട്ടായ്മ യുടെ വോളണ്ടിയർമാർക്കുള്ള പരിശീലനത്തിനും ഫാ.ബോബി ജോസ് കട്ടിക്കാട് നേതൃത്വം നൽകി.
കോളജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ്പ്രിൻസിപ്പൽ ഡോ. സ്മിത സാറ പടിയറ, സ്റ്റുഡൻസ് സർവീസ് സെൻറർ അധ്യക്ഷൻ ഫാ.ഡോ. തോംസൺ റോബി, ഐക്യുഎസി കോഡിനേറ്റർ ഡോ. ജോർജ് തോമസ്, ഡോ.പി.റ്റി.അനു, ഡോ. ഐ. ധന്യ, സൗമ്യ ജോസ്, നീരജ സുനിൽ, ഷൈനു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.