ശിവരാത്രി പുരസ്കാര വിതരണം
1516222
Friday, February 21, 2025 3:47 AM IST
പെരിങ്ങനാട്: തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ ഷഷ്ഠമ ശിവരാത്രി പുരസ്കാര വിതരണവും പ്രതിഭാ സംഗമവും 26നു വൈകുന്നേരം അഞ്ചിന് നടക്കും. പത്മശ്രീ ദാമോദരൻ നമ്പൂതിരിക്കാണ് ശിവരാത്രി പുരസ്കാരം.
പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി പുരസ്കാര സമർപ്പണം നിർവഹിക്കും. രാത്രി 7.30 ന് സംഗീതസദസ്, 8.45 ന് കഥകളി. 27നു രാവിലെ നാലുമുതൽ ശ്രീഭൂതബലി, എഴുന്നള്ളത്ത്.