പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍
1516208
Friday, February 21, 2025 3:40 AM IST
മല്ലപ്പള്ളി: പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴ്വായ്പ്പൂര് മണിക്കുഴി വിനീതാണ് (21) അറസ്റ്റിലായത്.
പ്ലസ് ടൂവിന് പഠിക്കുന്ന പെണ്‍കുട്ടിയുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാവുകയും, തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞ 18ന് ഉച്ചകഴിഞ്ഞ് വീട്ടില്‍ നിന്നും പരീക്ഷയ്ക്കു പോയ കുട്ടിയ നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കീഴ് വായ്പൂര് മണ്ണുംപുറത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചാണ് ബലാല്‍സംഗം ചെയ്തത്. കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അടുപ്പത്തിലായശേഷം അമ്മയുടെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന കുട്ടിക്ക്, ഇയാള്‍ ഫോണ്‍ പിന്നീട് വാങ്ങിക്കൊടുക്കുകയും ഇതിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടാവുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു.