സ്ഥാപക ദിനാഘോഷം
1516571
Saturday, February 22, 2025 3:22 AM IST
അടൂർ: കടമ്പനാട് ഈശ്വരന് നായര്‍ സ്മാരക സര്‍ക്കാര്‍ വിഷവൈദ്യ ആശുപത്രിയുടെ ഇരുപത്താറാമത് സ്ഥാപക ദിനാഘോഷം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിനോടനുബന്ധിച്ച് അസ്ഥിസാന്ദ്രത പരിശോധനയും പ്രമേഹ രോഗികളുടെ ഡയബറ്റിക് ന്യൂറോപ്പതി പരിശോധനയും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗങ്ങളായ സി. കൃഷ്ണകുമാർ, ശ്രീനാദേവി കുഞ്ഞമ്മ, വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്, പഞ്ചായത്ത് അംഗം ജോസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.