വള്ളിക്കോട്ടും ഓമല്ലൂരിലും കൊയ്ത്തുത്സവം
1516212
Friday, February 21, 2025 3:40 AM IST
വള്ളിക്കോട്: വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് തല കൊയ്ത്തുത്സവം കാരുവേലിൽ ഏലായിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻനായർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അനില , കൃഷി അസിസ്റ്റന്റ് ഓഫീസർ ബിജു, അസിസ്റ്റന്റുമാരായ ഷെറിൻ, ഷിബു , ജീവനക്കാർ, കർഷകർ എന്നിവർ പങ്കെടുത്തു. വേട്ടകുളം, നടുവത്തൊടി, നരിക്കുഴി, കാരുവേയിൽ, തലച്ചേമ്പ് കൊല്ലായിൽ, അട്ടത്താഴ , തട്ട എന്നീ പാടശേഖരങ്ങളിലായി 204 കർഷകർ 132 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്തിരുന്നു.
ഇവർക്ക് ത്രിതല പഞ്ചായത്തുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിമാക്കി കൃഷിവകുപ്പും പഞ്ചായത്തും പിന്തുണനൽകി. കൊയ്തെടുത്ത നെല്ല് സപ്ലൈകോ സംഭരിക്കും. കാലാവസ്ഥ വ്യതിയാനവും കാട്ടുപന്നി ശല്യവും കൃഷിക്കു തടസമാകുന്നതായി കർഷകർ പറഞ്ഞു. അപ്പർ കുട്ടനാട് കഴിഞ്ഞാൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പഞ്ചായത്താണ് വള്ളിക്കോട് ഗ്രാമ പഞ്ചായത്ത്.
ഓമല്ലൂർ: ആറ്റരികം കുമ്പുക്കൽ കിഴക്കേമുണ്ടകൻ ഏലായിൽ കൊയ്ത്ത് ഉൽസവം പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക സംഘമാണ് കൃഷി ചെയ്തത്. 45 ഏക്കർ പാടം ഉളളതിൽ 25 ഏക്കറിലാണ് കൃഷി ചെയ്ത് വിളവെടുത്തത്. വർഷങ്ങളായി മുടങ്ങിക്കിടന്ന കൃഷി 2020 ൽ പുനരാരംഭിച്ചെങ്കിലും രണ്ടുവർഷം മുന്പു നിന്നുപോയിരുന്നു. രണ്ടു വർഷമായി കൃഷി ചെയ്യാതിരുന്ന പാടത്താണ് ഇക്കുറി കൃഷി ഇറക്കിയത്.
കർഷക സംഘം പ്രസിഡന്റ് ജയൻ ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എൻ. മിഥുൻ, എ .ആർ . ശശിധരൻ നായർ, ഡോ. റാം മോഹൻ, കുട്ടപ്പൻ നായർ, ജോൺസൺ പാപ്പനാട്, ബിനു മാത്യു എന്നിവർ പ്രസംഗിച്ചു.