അറയാഞ്ഞിലിമണ്ണ് പള്ളിയിൽ തിരുനാൾ
1516213
Friday, February 21, 2025 3:40 AM IST
വെച്ചൂച്ചിറ: അറയാഞ്ഞിലിമണ്ണ് സെന്റ് ജോസഫ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി.
ഇന്നലെ വൈകുന്നേരം വികാരി ഫാ. ജോബി അറയ്ക്കപറന്പിലിന്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന് തിരുനാൾ കുർബാനയ്ക്ക് ഫാ. ഡാനിയേൽ നെൽസൺ കാർമികത്വം വഹിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് കുർബാനയ്ക്ക് ഫാ. ബിനു കിഴക്കേഇളംതോട്ടം കാർമികനാകും. നാളെ വൈകുന്നേരം 4.15ന് കഴുന്ന് പ്രദക്ഷിണം, 4.45ന് ആഘോഷമായ തിരുനാൾ കുർബാന- ഫാ. മാത്യു പുത്തൻപറന്പിൽ കാർമികത്വം വഹിക്കും. 6.30ന് തിരുനാൾ പ്രദക്ഷിണം. ഇടകടത്തി പന്തലിൽ ഫാ. തോമസ് നരിപ്പാറ സന്ദേശം നൽകും.
23നു രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. റിൻസ് കടന്തോട്ട് കാർമികനാകും. ഫാ. ജിനോയ് തൊട്ടിയിൽ സന്ദേശം നൽകും. 11.30ന് കുരിശടി ചുറ്റി പ്രദക്ഷിണം, സമാപന ആശിർവാദം, കൊടിയിറക്ക്.