നിർമാണത്തൊഴിലാളി മാർച്ച് 27ന്
1516217
Friday, February 21, 2025 3:47 AM IST
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമാണ മേഖലയിലെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ 27നു കളക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി യൂണിയനുകളുടെ നേതൃത്വത്തിൽ നിർമാണ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിക്കുന്നത്. നദികളിൽ നിന്നും ഡാമുക ളിൽ നിന്നും മണൽ വാരാൻ അനുവദിക്കുക, അടച്ചിട്ടിരിക്കുന്ന ക്വാറികൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, നിർമാണ തൊഴിലാളി ക്ഷേമബോർഡിലെ അംഗങ്ങളുടെ ആനുകൂല്യങ്ങൾ മുടക്കം കൂടാതെ വിതരണം ചെയ്യുക.
നിർമാണ രംഗത്ത് റവന്യു- പോലീസ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. രാവിലെ 9.30ന് പത്തനംതിട്ട ടൗൺ സ്ക്വയർ ജംഗ്ഷനിൽനിന്നു മാർച്ച് തുടങ്ങും. നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി എസ്. ഹരിദാസ്, എഐടിയുസി ജില്ലാ സെക്രട്ടറി ഡി. സജി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.എൻ. പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.