വയോജന സംഗമം നടത്തി
1516572
Saturday, February 22, 2025 3:22 AM IST
പുളിക്കീഴ്: ബ്ലോക്ക് പഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ വയോജന സംഗമം വയോമാനസം പ്രസിഡന്റ് സി.കെ. അനു ഉദ്ഘാടനം ചെയ്തു.
വാര്‍ധക്യകാലം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ് ആന്‍സി, ലൈഫ് സ്കില്‍ ട്രെയിനര്‍ ഷീലു എം ലൂക്ക് എന്നിവര്‍ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വയോജനങ്ങളെ ആദരിച്ചു.
വൈസ് പ്രസിഡന്റ് സോമന് താമരച്ചാലില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ഏബ്രഹാം, അംഗങ്ങളായ വിജി നൈനാന്, ചന്ദ്രലേഖ, സിഡിപിഒ ജി.എന്‍.സ്മിത എന്നിവര്‍ പ്രസംഗിച്ചു.