കിണറ്റിൽ വീണ് പിഞ്ചുകുട്ടി മരിച്ചു
1516205
Friday, February 21, 2025 3:40 AM IST
പെരുമ്പെട്ടി: ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടുവയസുകാരി മരിച്ചു. മലയാലപ്പുഴ തലച്ചിറ കുരുട്ടുംമൂടിയിൽ ഷാജി- സരള ദന്പതികളുടെ മകൾ അരുണിമയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ പെരുമ്പെട്ടിയിലെ വാടകവീടിന്റെ മുറ്റത്ത് സഹോദരിമാർക്കൊപ്പം കളിച്ചുകൊണ്ടു നിൽക്കുന്നതിനിടെ സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.
കുട്ടികളുടെ കരച്ചിൽകേട്ട് സമീപവാസികൾ ഓടിയെത്തി അരുണിമയെ പുറത്തെത്തിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.