കടന്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ സഹസ്രോത്തര സപ്ത ശതാബ്ദി ആഘോഷം 23ന്
1516216
Friday, February 21, 2025 3:47 AM IST
അടൂർ: കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ സഹസ്രോത്തര സപ്ത ശതാബ്ദി ആഘോഷം 23ന് നടക്കും. കത്തീഡ്രൽ സ്ഥാപിതമായിട്ട് 1700 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായുള്ള ആഘോഷമാണിതെന്ന് വികാരി ഫാ. ജേക്കബ് കോശി അറിയിച്ചു.
നാളെ രാവിലെ 8.30ന് ദീപശിഖാപ്രയാണം നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത നിർവഹിക്കും. 5.30ന് ഘോഷയാത്ര, ആറിന് ദീപശിഖ സ്വീകരണം, 6.30ന് സന്ധ്യാ നമസ്കാരം.
23നു രാവിലെ 6.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന. 11ന് പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും, ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും.
മന്ത്രി കെ.എൻ. ബാലഗോപാൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, പോത്തൻകോട് ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, അടൂർ - കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം തുടങ്ങിയവർ പ്രസംഗിക്കും.