സില്‍വര്‍ ജൂബിലി ഹാള്‍ ഉദ്ഘാടനം 25ന്
1516577
Saturday, February 22, 2025 3:27 AM IST
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നിര്‍മിച്ച ഹാളിന്റെ ഉദ്ഘാടനം 25നു രാവിലെ 10ന് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.എസ്. കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാഷട്രപതിയുടെ ജീവന് രക്ഷാപദക് ലഭിച്ച ദിയാ ഫാത്തിമയെ അനുമോദിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ വി.പി. വിദ്യാധരപ്പണിക്കർ, എന്‍. കെ. ശ്രീകുമാർ, പ്രിയാ ജ്യോതികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.