കുമ്പനാട് മാർ ക്രിസോസ്റ്റം ഫെലോഷിപ്പ് മിഷൻ ആശുപത്രി ബ്ലോക്ക് ശിലാസ്ഥാപനം
1516211
Friday, February 21, 2025 3:40 AM IST
കുന്പനാട്: കുമ്പനാട് മാർ ക്രിസോസ്റ്റം ഫെലോഷിപ്പ് മിഷൻ ആശുപത്രിക്കായി 35കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഇന്നു നടക്കും.
രാവിലെ ഒന്പതിന് ആശുപത്രി കാമ്പസിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ശിലാസ്ഥാപനകർമം നിർവഹിക്കും. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
മുൻ ചെയർമാൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ സന്ദേശം നൽകും. ആശുപത്രിയുടെ ആധുനികവത്കരണം ലക്ഷ്യമിട്ട് അഞ്ചു നിലകളിലായാണ് പുതിയ ബ്ലോക്ക് നിർമിക്കുകയെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർ റവ. തോമസ് ജോണും ട്രഷറർ ജോർജ് വി. സഖറിയയും അറിയിച്ചു.