കൊടുമൺ എൽപി സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
1516576
Saturday, February 22, 2025 3:27 AM IST
കൊടുമണ്‍: സര്‍ക്കാര്‍ എസ്സിവി എല്‍പി സ്കൂളിന്റെ ഓഡിറ്റോറിയം, വര്‍ണകൂടാരം എന്നിവയുടെ ഉദ്ഘാടനവും സ്കൂള്‍ വാര്‍ഷികവും നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂള്‍ ഓഡിറ്റോറിയം നിര്‍മിച്ചത്. എസ്എസ്കെ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാര മാതൃകയിലുള്ള പ്രീ-സ്കൂള്‍ വര്‍ണക്കൂടാരം നിര്‍മിച്ചത്.
സ്കൂളിന്റെ നവീകരിച്ച നടപ്പാതയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ഗ്രാമപഞ്ചായത്തംഗങ്ങളായ എ.ജി. ശ്രീകുമാർ, എ. വിപിന്‍ കുമാർ, എ. വിജയന് നായർ, പ്രഥമാധ്യാപിക സുജ കെ. പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.