തമിഴ്നാട് സ്വദേശി കഞ്ചാവുമായി പിടിയില്‍
1516214
Friday, February 21, 2025 3:47 AM IST
പത്തനംതിട്ട: തമിഴ്നാട് സ്വദേശിയായ യുവാവിനെ 17 ഗ്രാം കഞ്ചാവുമായി പിടികൂടി. പെരമ്പലൂര്‍ ലബ്ബൈക്കുടിക്കാട് വെസ്റ്റ് മിഡില്‍ സ്ട്രീറ്റ് നമ്പര്‍ അഞ്ചില്‍ മുഹമ്മദ് ഷെരീഫാണ് (34) അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്നായിരുന്നു അറസ്റ്റ്. റാന്നി ഡിവൈഎസ്പി ആര്.ജയരാജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.