കഞ്ചാവുമായി അറസ്റ്റില്‍
1516206
Friday, February 21, 2025 3:40 AM IST
അടൂർ: 2.06 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
അടൂര്‍ ഗാന്ധിപാര്‍ക്കിനു സമീപത്ത് നിന്നും രാജസ്ഥാന് സ്വദേശി മുഹമ്മദ് അബ്ദുല്‍ ഖേർ(64), അസം സ്വദേശി ഇസഹാക്ക് അലി(33) എന്നിവരെയാണ് കഴിഞ്ഞ രാത്രി എക്സൈസ് എന്‍ഫോസ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.