അജ്ഞാത മൃതദേഹം കണ്ടെത്തി
1516207
Friday, February 21, 2025 3:40 AM IST
റാന്നി: അറുപത് വയസ് തോന്നിക്കുന്ന അജ്ഞാതന്റെ മൃതദേഹം റാന്നി ഇട്ടിയപ്പാറ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു പിന്നിലെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാക്കു കടിച്ചു കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇട്ടിയപ്പാറയിലും പരിസരത്തും സ്ഥിരം കണ്ടു വരുന്നയാളാണിതെന്നാണ് നിഗമനം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.