മേട വിഷുവിനു വിളവെടുപ്പ് ലക്ഷ്യം; തോലുഴം ഹരിത സംഘം വെള്ളരി കൃഷിക്കു വിത്തിട്ടു
1515902
Thursday, February 20, 2025 3:31 AM IST
പന്തളം: മേടവിഷുവിനു കണിവെള്ളരി വിളവെടുപ്പിനായി വിത്തിട്ടു പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ തോലുഴം ഹരിതസംഘം.
കഴിഞ്ഞ നാല് വർഷമായി മേടവിഷുവിനു മനം നിറഞ്ഞു കൈ നിറയെ കണി വെള്ളരി വിളവെടുത്ത കർഷകർ ഇക്കുറിയും വിഷു കൃഷിക്ക് തുടക്കമിട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് വെള്ളരി വിത്ത് പാകി കൃഷി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. വിദ്യാധരപണിക്കർ, പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി, പന്തളം കൃഷി ഡയറക്ടർ എസ്. കവിത, കൃഷി ഓഫീസർ സി. ലാലി, തോലുഴം ഹരിതസംഘം സെക്രട്ടറി മോഹൻകുമാർ, പ്രസിഡന്റ് എൻ. ജി. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.