യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
1515896
Thursday, February 20, 2025 3:26 AM IST
പത്തനംതിട്ട: ജില്ലയിലെ ക്രമസമാധാന തകർച്ചയ്ക്കും പോലീസ് നിഷ്ക്രിയത്വത്തിനുമെതിരേ യൂത്ത് കോൺഗ്രസ് എസ്പി ഓഫീസ് മാർച്ച് നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ അനുതാജ് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ മാർച്ചിന് നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറി കെ. ജാസിംകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ അനന്ദു ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. കാഞ്ചന,
ജനറൽ സെക്രട്ടറിമാരായ ബിബിൻ ബേബി, ശ്രീജിത്ത് ആറന്മുള, അബിൻ ശിവദാസ്, റിജോ വെള്ളംകുളം, ജിതിൻ നൈനാൻ, അൻസർ മുഹമ്മദ്, വീണ എസ്. കുറുപ്പ്, അർച്ചന ബാലൻ, ഷംന ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ച് മേലെവെട്ടിപ്രം റോഡിൽ പോലീസ് തടഞ്ഞു.