നായ്ക്കൾക്കു നേരേ ആക്രമണം
1516196
Friday, February 21, 2025 3:30 AM IST
കഴിഞ്ഞ ആഴ്ച പൂവന്‍പാറ ഇളയാംകുന്ന് ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. വീട്ടിലെ നായയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് പുലിയെ വീട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ കോന്നി ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സും ഗ്രാമപഞ്ചായത്ത് അധികൃതരും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്തായില്ല.
പിന്നീട് ഇളയാംകുന്ന് മുരുപ്പ് തെക്കേക്കര വീട്ടില്‍ ടി.പി. വര്‍ഗീസിന്റെ നായയേയും കാട്ടുമൃഗം ആക്രമിച്ചിരുന്നു. രാത്രിയില്‍ നായകുരയ്ക്കുന്ന ശബ്ദം കേട്ട് വെളിയിലിറങ്ങിയ വീട്ടുകാര്‍ പുലിയുടെ സാദൃശ്യമുള്ള മൃഗം മതിൽ ചാടി ഓടിപ്പോകുന്നതു കണ്ടിരുന്നു.
എലിയറക്കൽ, പൂവന്‍പാറ, ഇളയാകുന്ന്, അരുവാപ്പുലം ഭാഗങ്ങളിലുള്ളവർ കഴിഞ്ഞ കുറേ ദിവസങ്ങളായി പുലി ഭീതിയിലാണ് കഴിയുന്നത്. പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്ന ആവശ്യത്തോടു വനംവകുപ്പും അനുഭാവപൂർവമായ സമീപനം സ്വീകരിച്ചിട്ടുണ്ട്.
കൂടല്‍ പാക്കണ്ടത്ത് പുലിയുള്ളതായി രണ്ടുമാസം മുമ്പ് സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ പുലി അകപ്പെട്ടിരുന്നു. ഇതിനെ ഗവി വനമേഖലയില്‍ തുറന്നു വിടുകയും ചെയ്തു. മാസങ്ങള്‍ക്കകം എലിയറക്കലടക്കമുള്ള ജനവാസ മേഖലയിലെ പുലിയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.