എന്‍ജിഒസംഘ് മാര്‍ച്ച് നടത്തി
1515890
Thursday, February 20, 2025 3:26 AM IST
പത്തനംതിട്ട: സംസ്ഥാനത്ത് ആരോഗ്യ മേഖലയിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതിനെതിരേ എന്‍ജിഒ സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എന്‍. ജി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആര്യ, വനിതാ വിഭാഗം സംസ്ഥാന കണ്‍വീനര്‍ സിന്ധുമോള്‍ പി. സി. സംസ്ഥാന സമിതി അംഗം ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ട്രഷറര്‍ പി. ആര്. രമേശ്, വൈസ് പ്രസിഡന്റ് പ്രദീപ് ബി. പിള്ള എന്നിവര്‍ പ്രസംഗിച്ചു.