പുല്ലാട്ടെ ആല്മാവിന് ചുറ്റുമതിൽ
1515897
Thursday, February 20, 2025 3:26 AM IST
പുല്ലാട് : പുല്ലാട് വടക്കേ കവല - ചെറുകോൽപ്പുഴ റോഡിലെ ആല്മാവ് ജംഗ്ഷനിലെ ആലിനും മാവിനും സംരക്ഷണം നല്‍കുന്നതിനായി ചുറ്റുമതിൽ.
മുട്ടുമണ്‍ ചെറുകോല്‍പ്പുഴ റോഡിലെ ആല്മാവ് ജംഗ്ഷനിലെ ആല്മാവിനാണ് പൊതുമരാമത്ത് വകുപ്പ് അടിത്തറയില്‍ കല്ലുകെട്ടി സംരക്ഷിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ക്ക് തണലായ ആല്‍മരത്തെ സംരക്ഷിക്കണമെന്ന ആവശ്യത്തിനു ദീര്‍ഘനാളത്തെ പഴക്കമുണ്ട്.
സായംകാലങ്ങളില്‍ ആല്മാവിന് ചുറ്റുമിരുന്ന് നാട്ടുവര്‍ത്തമാനം പറയുന്ന മുതിര്‍ന്ന ആളുകള്‍ ഇവിടുത്തെ കൗതുകകരമായ കാഴ്ചയാണ്.
ആല്മാവിനുചുറ്റുമുള്ള റോഡിന്റെ നവീകരണപ്രവര്ത്തനത്തോടനുബന്ധിച്ചാണ് ആല്മാവ് സംരക്ഷണസമിതി പ്രസിഡന്റ് സുകു, സെക്രട്ടറി സെന്‍ വര്‍ഗീസ്, ട്രഷറാര്‍ ചന്ദ്രന് എന്നിവര്‍ നാട്ടുകാരുടെ നിവേദനം പൊതുമരാമത്ത് വകുപ്പിന് നല്‍കിയത്. തുടര്‍ന്നാണ് ആല്മാവ് സംരക്ഷിക്കാൻ പൊതുമരാമത്ത് നടപടി സ്വീകരിച്ചത്.