ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി
1515898
Thursday, February 20, 2025 3:26 AM IST
പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂർ, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിക്കുള്ളില്‍ 22നു വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ 24 ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിനമായ 25 ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയും മദ്യ വില്പന നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് ഉത്തരവിട്ടു.