കോട്ടങ്ങല്‍ എല്‍പി സ്കൂള്‍ കെട്ടിട നിർമാണോദ്ഘാടനം നടത്തി
1515887
Thursday, February 20, 2025 3:16 AM IST
കോട്ടാങ്ങൽ: സര്‍ക്കാര്‍ എല്‍പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു.
ഒരു കോടി രൂപയാണ് കെട്ടിടത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. നാല് ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ബാത്റൂം, വരാന്ത എന്നിവ ഉള്‍പ്പെടുന്ന കെട്ടിടം എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. റാന്നിയില്‍ സൗജന്യ പിഎസ്സി പഠനപദ്ധതി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി, പ്രധാനാധ്യാപിക മിനി എലിസബത്ത് ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.