പ്രവാസി കോൺഗ്രസ് ധർണ നടത്തി
1515900
Thursday, February 20, 2025 3:31 AM IST
പത്തനംതിട്ട: കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ പെന്ഷന് പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കാതെ പ്രവാസികളെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു. പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്ക്കെതിരേ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മാത്യു പാറക്കല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഭാരവാഹികളായ മോനി ജോസഫ്, ഷിബു റാന്നി, ഡിസിസി ജനറല്‍ സെക്രട്ടറി ഹരികുമാര്‍ പൂതങ്കര, ജില്ലാ ഭാരവാഹികളായ അബ്ദുള്‍കലാം ആസാദ്, റനീസ് മുഹമ്മദ്, മാത്യു ചാണ്ടി, കെ.സി. ചാക്കോ, സലിം പെരുനാട്, ജോസ് കൊടുന്തറ, ഷാനവാസ് പെരിങ്ങമല തുടങ്ങിയവർ പ്രസംഗിച്ചു.