റോഡ് ഉദ്ഘാടനം നടത്തി
1515895
Thursday, February 20, 2025 3:26 AM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഇലന്തൂര്‍ വാര്യാപുരം - മുക്കൂട് - ഇടപ്പരിയാരം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിന്‍സന്‍ തോമസ്, അംഗങ്ങളായ കെ. ജെ. സിനി, റ്റി. കെ. സജി, പി. എം. ജോണ്സൺ, കെ. പി.മുകുന്ദൻ, എം. എസ്. ഷിജു, കെ. ജി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഇലന്തൂര്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്.