ഉഷാ ഗോപി കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
1515885
Thursday, February 20, 2025 3:16 AM IST
കൊറ്റനാട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഉഷാ ഗോപി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായിരുന്ന ഉഷാ സുരേന്ദ്രനാഥ് സിപിഎം ധാരണപ്രകാരം രാജിവച്ച ഒഴിവിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. ഉഷാ ഗോപിക്ക് എട്ടും എതിര് സ്ഥാനാര്‍ഥി ബിജെപിയിലെ വി.വി. വിജിതയ്ക്ക് നാല് വോട്ടും ലഭിച്ചു.
ഏക കോണ്‍ഗ്രസ് അംഗം ബിന്ദു സജി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 13 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 8, ബിജെപി 4, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് കക്ഷിനില.
സഹകരണ സംഘം മല്ലപ്പള്ളി, അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) ആര്.രജിത്കുമാര്‍ വരണാധികാരിയിരുന്നു. നിലവിലെ ഭരണസമിതി അധികാരമേറ്റശേഷം നാലാമത്തെ പ്രസിഡന്റാണ് ചുമതലയേറ്റത്.